കൊട്ടാരക്കര: വഴിതര്‍ക്കത്തെത്തുടര്‍ന്ന് വെണ്ടാറില്‍ കൂട്ടത്തല്ല്. സംഭവത്തിൽ നിരവധിപേര്‍ക്ക് പരിക്ക്. അരീയ്ക്കല്‍ മൊട്ടക്കുന്നില്‍ വീട്ടില്‍ ബേബി (65), രേവതി വിലാസത്തില്‍ റീന (45) എന്നിവരുടെ വീട്ടുകാര്‍ തമ്മിലായിരുന്നു സംഘര്‍ഷമുണ്ടായത്. പുത്തൂര്‍ പൊലീസ് സ്ഥലത്ത് എത്തി സംഘര്‍ഷം നിയന്ത്രിച്ചു.
ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായത്തോടെ 24 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മഴവെള്ളം ഒഴുകിപോകാന്‍ വെട്ടിയ ചാല് വഴിയാക്കാന്‍ ശ്രമിച്ചതാണ് കാരണം. സംഘര്‍ഷത്തില്‍ സ്ത്രീകളടക്കം ഏഴുപേര്‍ക്ക് പരിക്കേറ്റു. ഇവര്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രിയിൽ വെച്ചും ഇവർ തമ്മില്‍ സംഘര്‍ഷമുണ്ടായതായി പോലീസ് പറഞ്ഞു.


