പുതുവത്സരം പ്രമാണിച്ച് സര്‍വീസ് സമയം നീട്ടി കൊച്ചി മെട്രോ. കൊച്ചി മെട്രോയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
പുതുവര്‍ഷം പിറക്കുന്നത് രാത്രി 12 മണിക്ക് പൊതുഗതാഗതത്തെ ആശ്രയിക്കുന്ന സാധാരണക്കാര്‍ക്കായി മെട്രോ സര്‍വീസ് നീട്ടിയിരിക്കുകയാണ്. 2023 ജനുവരി 1ന് അര്‍ധരാത്രി 1.00 മണി വരെ മെട്രോ സര്‍വീസ് ഉണ്ടാകും.
സര്‍വീസ് നീട്ടി നല്‍കുക മാത്രമല്ല, രാത്രിയുള്ള സര്‍വീസിന് പകുതി നിരക്ക് മാത്രമേ മെട്രോ ഈടാക്കുന്നുള്ളു. ഡിസംബര്‍ 31 രാത്രി 9 മണി മുതല്‍ ജനുവരി 1 അര്‍ധരാത്രി 1.00 മണി വരെ ടിക്കറ്റ് നിരക്കില്‍ 50% ന്റെ കിഴിവാണ് മെട്രോ വാഗ്ദാനം ചെയ്തിരിക്കുന്നത്.
പുതുവത്സരത്തെ വരവേല്‍ക്കാന്‍ കൊച്ചി ഒരുങ്ങി കഴിഞ്ഞു. നഗരത്തിന്റെ വിവിധയിടങ്ങളില്‍ പുതുവര്‍ഷ പരിപാടികള്‍ സംഘടിപ്പിച്ചും സംഗീത വിരുന്നൊരുക്കിയും ജനം ആഘോഷ തിമിര്‍പ്പിലാണ്.