മൂവാറ്റുപുഴ: ജനറല്‍ ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊന്നു, പുരുഷ സുഹൃത്ത് അറസ്റ്റില്‍.മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് സംഭവം. സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ വാര്‍ഡ് കെട്ടിടത്തില്‍ ആണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. മൂവാറ്റുപുഴ നിരപ്പ് സ്വദേശിനി സിംന ഷക്കീര്‍ ആണ് മരണമടഞ്ഞത്. സംഭവത്തില്‍ പുന്നമറ്റം സ്വദേശി ഷാഹുല്‍ അലിയെ പോലീസ് പിടികൂടി. പ്രതിയുടെ കയ്യില്‍ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. ഇയാളെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന പിതാവിനെ കാണാന്‍ എത്തിയതായിരുന്നു സിംന. കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ചാണ് സിംലയുടെ കഴുത്തിലും പുറത്തും പ്രതി കുത്തിയത്. സിംനക്ക് പത്തോളം കുത്തുകളാണ് ഏറ്റിട്ടുള്ളത്. സംഭവ സ്ഥലത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഫോറന്‍സിക് വിദഗ്ദരും എത്തിയിട്ടുണ്ട്.
മാത്യുകുഴല്നാടന് എംഎല്‍എ, മുനിസിപ്പല്‍ ചെയര്മാന് പിപി എല്‍ദോസ്, വൈസ് ചെയര്മാന് സിനി ബിജു, കൗണ്‍സിലര്‍മാരായ അജിമുണ്ടാട്ട്, ജോസ് കുര്യാക്കോസ്, ജാഫര്‍ സാദിക്ക്, മറ്റ് ജനപ്രതിനിധികളും എത്തിച്ചേര്‍ന്നു.


