കര്‍ഷക പ്രതിഷേധത്തില്‍ പ്രശ്നപരിഹാരത്തിനു വഴി തേടി കേന്ദ്രം തിരക്കിട്ട ചര്‍ച്ചകളില്‍. പ്രക്ഷോഭങ്ങളില്‍ സ്തംഭിച്ച് ഡല്‍ഹിയിലെ മൂന്നാമത്തെ അതിര്‍ത്തിയും അടച്ചു. യു.പിയില്‍ നിന്നുള്ള കര്‍ഷകര്‍ ഉപരോധം കടുപ്പിച്ചതോടെ ഗാസിപുര്‍ അതിര്‍ത്തിയും പൊലീസ് അടയ്ക്കുകയായിരുന്നു. അതിര്‍ത്തകള്‍ അടഞ്ഞതോടെ രാജ്യതലസ്ഥാനത്ത് പഴം, പച്ചക്കറി ക്ഷാമം രൂക്ഷമായി.
ആഭ്യന്തരമന്ത്രി അമിത് ഷാ വിഷയത്തില്‍ പരിഹാര മാര്‍ഗങ്ങള്‍ നിശ്ചയിക്കാന്‍ ഉന്നത തല യോഗം വിളിച്ചു. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് കര്‍ഷക സംഘടന പ്രതിനിധികളുമായി നടത്തിയ അനൗദ്യോഗിക ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ച് ചേര്‍ത്തത്. പാര്‍ലമെന്റ് പാസാക്കിയ നിയമത്തില്‍ കര്‍ഷകരുടെ ആശങ്ക പരിഹരിക്കും എന്ന് രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി.
വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷക പ്രതിഷേധം അഞ്ചാം ദിവസത്തിലേക്കത്തുമ്പോള് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കൂടുതല്‍ കര്‍ഷകരും ഡല്‍ഹിയിലേക്ക് നീങ്ങുകയാണ്. സിംഗു, തിക്രി അതിര്‍ത്തികള്‍ക്ക് പുറമെ ഡല്‍ഹി -യുപി അതിര്‍ത്തിയായ ഗാസിപൂരിലും ആയിരക്കണക്കിന് കര്‍ഷകര്‍ ഒത്തുകൂടി. ഉത്തരാഖണ്ഡില്‍ നിന്നുള്ള കൂടുതല്‍ കര്‍ഷകരും സിംഘുവിലേക്ക് എത്തുന്നുണ്ട്. ഡല്‍ഹിയിലേക്കുള്ള 5 കവാടങ്ങളും ഉപരോധിക്കുമെന്നാണ് പ്രതിഷേധക്കാരുടെ പ്രഖ്യാപനം. നിബന്ധനകള്‍ വെച്ചുള്ള ചര്‍ച്ചകള്‍ അവഹേളനമാണെന്ന് വ്യക്തമാക്കിയ കര്‍ഷകര്‍ ഉറച്ച നിലപാടിലാണ്.
ബുറാഡിയിലെ മൈതാനത്ത് സമരം കേന്ദ്രീകരിക്കണം എന്ന ഉപാധി കര്‍ഷകര്‍ തള്ളിയിരുന്നു. സമരം അനിശ്ചിതമായി തുടര്‍ന്നാല്‍ രാഷ്ട്രീയമായി നഷ്ടം ഉണ്ടാകും എന്ന് ബിജെപിയും വിലയിരുത്തി. ഈ സാഹചര്യത്തിലാണ് അനൗദ്യോഗിക ചര്‍ച്ചകള്‍ക്ക് രവിശങ്കര്‍ പ്രസാദ് തുടക്കമിട്ടത്.
കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കാം എന്ന ഉറപ്പാണ് മന്ത്രി നല്‍കിയത്. ഡിസംബര്‍ 3ന് ഔദ്യോഗിക ചര്‍ച്ചയും നടത്തും. സമവായത്തിന്റെ സൂചന രവിശങ്കര്‍ പ്രസാദ് ട്വിറ്ററിലൂടെയും വ്യക്തമാക്കി. ആശങ്ക പരിഹരിക്കും എന്ന് നിയമമന്ത്രി ട്വിറ്റ് ചെയ്തു. എംഎസ്പി അഥവ താങ്ങുവിലയും ഇല്ലാതാകില്ലെന്നും മന്ത്രി. രവിശങ്കര്‍ പ്രസാദിന്റെ ഇടപെടലിന് തുടര്‍ച്ചയായാണ് ആഭ്യന്തരമന്ത്രി രണ്ടാമത്തെ ഉന്നതതല യോഗം വിളിച്ചത്.
അതേസമയം നാളെ മുതല്‍ സമരം സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനും ഓള് ഇന്ത്യ കിസാന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചു. കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് എത്തുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഇന്ത്യ ഗേറ്റ്, ജന്തര്‍ മന്തര്‍ പരിസരത്തും സുരക്ഷാ ശക്തമാക്കി.


