രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച് ഇടുക്കി മുന്‍ എംപി ജോയ്സ് ജോര്‍ജ്. പെണ്‍കുട്ടികള്‍ രാഹുലിന് മുന്പില് വളഞ്ഞും കുനിഞ്ഞും നില്‍ക്കരുതെന്ന് ജോയ്സ് ജോര്‍ജിന്റെ അശ്ലീല പരാമര്‍ശം വിവാദമാകുന്നു. രാഹുല്‍ ഗാന്ധി വിവാഹിതനല്ലെന്നും ജോയ്സ് ജോര്‍ജ് പറയുന്നു.
സംഭവം വിവാദമായതോടെ ജോയ്സ് ജോര്‍ജിനെതിരെ പരാതിയുമായി ഡീന്‍ കുര്യാക്കോസ് എംപി രംഗത്തെത്തി. ജോയ്സിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് ഡീന്‍ കുര്യാക്കോസ് അറിയിച്ചു. രാഹുല്‍ ഗാന്ധിക്കെതിരായ അശ്ലീല പരാമര്‍ശം ജോയ്സ് മ്ലേച്ഛനാണെന്നതിന്റെ തെളിവാണെന്നും അവനവന്റെ ഉള്ളിലുള്ള അശ്ലീലമാണ് പുറത്ത് വരുന്നതെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു. ജോയ്സ് അപമാനിച്ചത് വിദ്യാര്‍ത്ഥിനികളെ കൂടിയാണെന്നും ഡീന്‍ കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ ഗാന്ധിക്കെതിരെ മുന്‍ എംപി ജോയ്സ് ജോര്‍ജ് നടത്തിയ പരാമര്‍ശം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അദ്ദേഹം സ്ത്രീത്വത്തെ അപമാനിച്ചുവെന്നും ഈ പരാമര്‍ശത്തില്‍ ജോയ്സ് ജോര്‍ജിനെതിരെ കേസെടുക്കണമെന്നും ചെന്നിത്തല പറഞ്ഞു.
യുഡിഎഫിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. ജോയ്സ് ജോര്‍ജിന്റെ ഈ നടപടി എല്‍ഡിഎഫ് അംഗീകരിക്കുണ്ടോ എന്ന് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.


