ന്യൂയോര്‍ക്ക് സിറ്റി: അദാനി ഇന്ത്യയില്‍ നടത്തുന്നത് കൊളളയടിയാണ്. ദേശീയ വാദം ഉയര്‍ത്തി തട്ടിപ്പ് മറച്ച് വെയ്ക്കാനാകില്ലെന്ന് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്. വസ്തുതാപരമായ ചോദ്യങ്ങള്‍ വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്നുവെന്നും ഹിന്‍ഡന്‍ബര്‍ഗ് ആരോപിച്ചു.
ഹിന്‍ഡര്‍ബര്‍ഗ് ആരോപണങ്ങള്‍ പച്ചക്കള്ളം, ഇന്ത്യക്ക് നേരെ കണക്കുക്കൂട്ടിയ ആക്രമണമാണെന്നും ദാനി ഗ്രൂപ്പിന്റെ മറുപടി
അതേസമയം ഹിന്‍ഡര്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടിന് മറുപടിയുമായി അദാനി ഗ്രൂപ്പ് രംഗത്തെത്തി. ഹിന്‍ഡര്‍ബര്‍ഗ് ആരോപണങ്ങള്‍ പച്ചക്കള്ളമാണെന്നും ഇന്ത്യക്ക് നേരെ കണക്കുക്കൂട്ടിയ ആക്രമണമാണെന്നും മറുപടിയില്‍ പറയുന്നു. 413 പേജുള്ള വിശദമായ കുറിപ്പാണ് അദാനി ഗ്രൂപ്പ് പുറത്തുവിട്ടത്.
‘ഇത് കേവലം ഏതെങ്കിലും പ്രത്യേക കമ്പനിക്ക് നേരെയുള്ള അനാവശ്യമായ ആക്രമണമല്ല, ഇന്ത്യന്‍ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം, സമഗ്രത, ഗുണനിലവാരം, ഇന്ത്യയുടെ അഭിലാഷങ്ങള്‍ക്കും അതിന്റെ വളര്‍ച്ചാ കഥയ്ക്കും നേരെ കണക്കുകൂട്ടിയുള്ള ആക്രമണമാണ്’, മറുപടിയില്‍ ആരോപിക്കുന്നു. സാമ്പത്തിക നേട്ടമുണ്ടാക്കുക എന്നതും ഹിന്‍ഡര്‍ബര്‍ഗിന്റെ ലക്ഷ്യമാണെന്ന് അദാനി ഗ്രൂപ്പ് ആരോപിച്ചു. ജനുവരി 24 ലെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ക്കാണ് അദാനി ഗ്രൂപ്പിന്റെ വിശദീകരണ മറുപടി. ഹിന്‍ഡര്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് കളവല്ലാതെ മറ്റൊന്നുമല്ല. ഒരു ഗൂഢ ലക്ഷ്യത്തോടെയുള്ള അടിസ്ഥാനരഹിതവും അപകീര്‍ത്തിപ്പെടുത്തുന്നതുമായ ആരോപണങ്ങളുമായി തെറ്റിദ്ധരിക്കപ്പെട്ട വിവരങ്ങളുടെയും മറച്ചുവെച്ച വസ്തുതകളുടെയും സംയോജനമാണെന്നും മറുപടിയില്‍ പറഞ്ഞിരുന്നു.
അദാനി ഗ്രൂപ്പ് ഓഹരി മൂല്യം ഇടിഞ്ഞു
ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ അദാനി ഗ്രൂപ്പ് ലിസ്റ്റ് ചെയ്തിരുന്ന എല്ലാ കമ്പനികളുടെയും ഓഹരി മൂല്യം കഴിഞ്ഞ ദിവസം ഇടിഞ്ഞിരുന്നു. ഓഹരി മൂല്യം പെരുപ്പിച്ച് കാണിക്കുന്നുവെന്ന റിപ്പോര്‍ട്ടാണ് ഹിന്‍ഡന്‍ബര്‍ഗ് അദാനി ഗ്രൂപ്പിനെതിരായി പുറത്ത് വിട്ടത്.