ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിനെതിരായ ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്പ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രോജക്ട് പുറത്തുവിട്ട ആരോപണങ്ങള്‍ നിഷേധിച്ച് കമ്പനി. അടിസ്ഥാനരഹിതമായ ഹിന്‍ഡന്‍ബെര്‍?ഗ് ആരോപണങ്ങളെ പിന്തുണയ്ക്കുവാനാണ് പുതിയ റിപ്പോര്‍ട്ട്. ഒരു ദശാബ്ദം മുമ്പ് റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് അന്വേഷിച്ച് തള്ളിയ കേസിലെ ആരോപണങ്ങളാണ് വീണ്ടും ഉന്നയിക്കപ്പെട്ടിരിക്കുന്നത്. അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക ഇടപാടുകള്‍ നിലവില്‍ സെബിയുടെ അന്വേഷണ പരിധിയിലാണ്. അദാനി ഗ്രൂപ്പിന്റെ ഇടപാടുകള്‍ പൂര്‍ണമായും കൃത്യമായാണ് നടക്കുന്നത്. ആരോപണങ്ങള്‍ ഉന്നയിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നിരവധി അന്വേഷണങ്ങളുണ്ടെന്നും കമ്പനി അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.