മൂവാറ്റുപുഴ: മന്നത്തു പത്മനാഭന്റെ 145-മത് ജയന്തി ആഘോഷങ്ങള്‍ക്ക് മൂവാറ്റുപുഴ താലൂക്ക് എന്‍.എസ്.എസ്.കരയോഗ യൂണിയന്റെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി യൂണിയന് പ്രസിഡന്റ് ആര്.ശ്യാംദാസ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ഞാറാഴ്ച വെള്ളൂര്‍കുന്നം മഹാദേവ ക്ഷേത്ര ആഡിറ്റോറിയത്തില്‍ രാവിലെ 10 ന് പതാക ഉയര്‍ത്തുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് ആചാര്യ സന്നിധിയില്‍ പുഷ്പാര്‍ച്ചന നടത്തും. ജയന്തി ആഘോഷങ്ങളുടെ ഉദ്ഘാടനം യൂണിയന് പ്രസിഡന്റ് ആര്.ശ്യാംദാസ് നിര്‍വ്വഹിക്കും. വൈസ്പ്രസിഡന്റ് കെ.കെ.ദിലീപ്കുമാര് അധ്യക്ഷത വഹിക്കും. കോട്ടയം മെഡിക്കല്‍ കോളേജ് പ്രൊഫസര്‍ ഡോ. റ്റി.കെ.ജയകുമാര്‍ ജയന്തി സന്ദേശം നല്‍കും. തലയോലപറമ്പ് ദേവസ്യം ബോര്‍ഡ് കോളേജ് അസോസിയേറ്റഡ് പ്രൊഫസര്‍ ഇന്ദു.കെ.എസ് മുഖ്യപ്രഭാഷണം നടത്തും. സമ്മേളനാനന്തരം സമൂദായ അംഗങ്ങളുടെ കലാപരിപാടികളും നടക്കും. പത്രസമ്മേളനത്തില്‍ കെ.കെ.ദിലീപ്കുമാര്, ആര്.അനില്‍കുമാര്‍, പി.ജി.സുരേന്ദ്രന്, കെ.ബി.വിജയകുമാര്‍, എന്‍.പി.ജയന്, കെ.എന്‍.രാമന് നായര്‍ എന്നിവര്‍ സംമ്പന്ധിച്ചു.

