നിസ്വാര്‍ഥരും ആദര്‍ശ ധീരരുമായിരുന്നനേതാക്കള് വഹിച്ചിരുന്ന കെ.പി.സി.സിഅധ്യക്ഷപദം തട്ടിപ്പുകാര്‍ക്ക് സാക്ഷ്യപത്രം നല്കി ജനങ്ങളെ വഞ്ചിക്കുന്നവരുടെ സ്ഥാനമായി മാറിയെന്ന് എല്‍.ജെ.ഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം മടവൂര്‍ പറഞ്ഞു.
അര്‍ധ നഗ്നനായി ജീവിച്ച മഹാത്മാ ഗാന്ധിജിയുടെ പാരമ്പര്യം അവകാശപ്പെടുന്ന കേരളത്തിലെ കെ.പി.സി.സി നേതൃത്വം വ്യാജ കോസ്മറ്റിക് ഡോക്ടറെക്കൊണ്ട് ചികിത്സിപ്പിച്ച് സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ പാര്‍ട്ടിയായി അധപതിച്ചു. ബി.ജെ.പിയുടെ ശരീരവും കോണ്‍ഗ്രസ്സിന്റെ തൊലിയുമായി നടക്കുന്ന കെ. സുധാകരനെ ചികിത്സിക്കാന്‍ മോണ്സണ് മാവുങ്കലിനേക്കാള് മികച്ച ഒരു കോസ്മെറ്റോളജിസ്റ്റിനെ ഭൂമിയില്‍ ലഭിക്കാനില്ലെന്നും സലം വിമര്‍ശിച്ചു.
സത്യസന്ധതയുടെയും എളിമയുടെയും ആള്‍രൂപമായിരുന്ന മഹാത്മജിയോട് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എന്തെങ്കിലും ബഹുമാനം അവശേഷിക്കുന്നുണ്ടെങ്കില്‍ ഗാന്ധി ജയന്തിക്ക് മുമ്പായി കെ. സുധാകരനെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെപ്പിക്കണമെന്നും സലീം മടവൂര്‍ പറഞ്ഞു.


