അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ എം. എ. യൂസഫലി സന്ദര്‍ശനം നടത്തി. 12 മണിയോടെ പുതുപ്പള്ളി ജോര്‍ജിയന്‍ പബ്ലിക് സ്കൂള്‍ മൈതാനത്ത് ഹെലികോപ്റ്റര്‍ ഇറങ്ങിയ അദ്ദേഹം ഉമ്മന്‍ചാണ്ടിയുടെ സഹോദരിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു. തുടര്‍ന്ന് പുതുപ്പള്ളി പള്ളിയിലെ ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പുഷ്പചക്രം സമര്‍പ്പിച്ചു.
ഉമ്മന്‍ചാണ്ടിയുമായി അടുത്ത ബന്ധമായിരുന്നു തനിക്കുണ്ടായിരുന്നതെന്നും പ്രതിസന്ധികളില്‍ തളരാത്ത വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹം എന്നും എം. എ. യൂസഫലി ഉമ്മന്‍ചാണ്ടിയെ അനുസ്മരിച്ചു. ലണ്ടനിലായിരുന്നതിനാലാണ് എത്താന്‍ കഴിയാതിരുന്നതെന്നും അദ്ധേഹം പറഞ്ഞു