ഭിന്നശേഷി ജീവനക്കാരുടെ സൂപ്പര്‍ നുമററി തസ്തിക ഏകീകരണം, സ്ഥാനക്കയറ്റ സംവരണം, പെന്ഷന് പ്രായം വര്‍ദ്ധന, സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ഉത്തരവ് ഭേദഗതി, കണ്‍വെയന്‍സ് അലവന്‍സ് വര്‍ദ്ധന തുടങ്ങിയ വിഷയങ്ങളില്‍ കാലതാമസം കൂടാതെ സര്‍ക്കാര്‍ തീരുമാനം എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് ആവശ്യപ്പെട്ടു. ഡിഫറെന്റ്ലി എബില്‍ഡ് എംപ്ലോയീസ് അസോസിയേഷന് (ഡിഎഇഎ) സെക്രട്ടേറിയേറ്റ് പടിക്കല്‍ നടത്തിയ ‘സര്‍ക്കാര്‍ ഉണര്‍ത്തല്‍ സമരം’ ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ജോബി എഎസ് അധ്യക്ഷത വഹിച്ചു.
വര്‍ക്കിംഗ് പ്രസിഡന്റ് ബിജു ടി കെ, ജന. സെക്രട്ടറി ബെന്നി വര്‍ഗീസ്, സംസ്ഥാന വൈസ് പ്രസിഡന്റ് താജ് പത്തനംതിട്ട, ഡി എ പി സി സംസ്ഥാന പ്രസിഡന്റ് കൊറ്റാമം വിമല്‍കുമാര്‍, രാഷ്ട്രിയ വികാലാംഗ സംങ്ക് ദേശീയ ജന. ജനറല്‍ സെക്രട്ടറി മലയിന്‍കീഴ് പ്രേമന്, സംസ്ഥാന ഭാരവാഹികളായ സുനില്‍കുമാര്‍. എം, മോഹനന് പി, രാമചന്ദ്രന് ടി ടി, ജമാല്‍ എ എ,ഷാജി പി, ലതാകുമാരി ബി, വര്‍ഗീസ് തെക്കെത്തല, ജോഷി പി ജെ, റെനി പോള്‍, അബ്ദുല്‍ റസ്സാഖ്, സുനില്‍കുമാര്‍ ബിജി, ദിലീപ് ഒകെ, ദിനേശന് മംഗലശ്ശേരി, ഷിബു കെകെ, ഷിജി ഷോണി തുടങ്ങി നിരവധി നേതാക്കള്‍ പ്രസംഗിച്ചു.
കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുമുള്ള പ്രവര്‍ത്തകര്‍ മഴയെ അവഗണിച്ചും സമര പന്തലില്‍ ആദ്യാവസാനം പങ്കെടുത്തു.


