ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. വ്യവസായ സ്ഥാപനങ്ങള്‍ തുറക്കാം. പകുതി ജീവനക്കാര്‍ക്ക് അനുമതി. വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള അസംസ്കൃത വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാം. ആവശ്യമനുസരിച്ച് കെ.എസ്.ആര്.ടി.സി വ്യവസായ മേഖലകളിലേക്ക് സര്‍വീസ് നടത്തും.
കൂടുതല്‍ മേഖലകള്‍ തുറക്കും: തുണിക്കടകള്‍, ചെരുപ്പു കടകള്‍, ജ്വല്ലറികള്‍- തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍. പ്രവര്‍ത്തന സമയം രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ. ബുക്കുകള്‍ ഉള്‍പ്പെടെ വിദ്യാര്‍ഥികള്‍ക്കു വേണ്ട ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാം.
ബാങ്ക് സമയം നീട്ടി: ബാങ്കുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകിട്ട് 5 വരെ. ആര്‍ഡി, എന്‍എസ്എസ് കലക്ഷന്‍ ഏജന്റുകള്‍ക്ക് തിങ്കളാഴ്ച കളക്ഷന്‍ പിരിക്കാന്‍ യാത്ര ചെയ്യാം. സര്‍ക്കാര്‍ നിയമ അഡൈ്വസ് ലഭിച്ചവര്‍ക്ക് ജോലിക്ക് ജോയിന്‍ ചെയ്യാന്‍ യാത്രാനുമതി.
കള്ള് പാഴ്സല്‍ നല്‍കാം: കള്ളുഷാപ്പുകളില്‍ പാഴ്സല്‍ നല്കാന് അനുമതി.


