സാമൂഹ്യ വിപ്ലവകാരിയായ അയ്യന്‍കാളി നടത്തിയ വില്ലുവണ്ടി സമരം വീണ്ടും നടത്തേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. അയ്യന്‍കാളിയുടെ 157-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച ഭാരതീയ ദളിത് കോണ്‍ഗ്രസ് സംഘടിപ്പിച്ച ആഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവവന്തപുരത്ത് നിര്‍വഹിച്ച് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭരണത്തില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളെ തേടിപ്പിടിച്ച് വേട്ടയാടുന്നു. ദളിത് പിന്നാക്ക വിഭാഗങ്ങളോട് ബി.ജെ.പിക്കും സി.പി.എമ്മിനും ഒരേ സമീപനമാണ്. തീവ്രഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന പ്രധാനമന്ത്രിയുടെ മനസ്സ് നിറയെ സവര്ണ്ണചിന്താഗതിയാണ്.
സി.പി.എമ്മിന്റെ ദളിത് സ്നേഹം വഴിപാട് പോലെയാണ്. കുട്ടിമാക്കൂലിലെ ദളിത് സഹോദരിമാരെ സി.പി.എമ്മുകാര്‍ പീഡിപ്പിച്ചുക്കൊണ്ടാണ് ഇടതുസര്‍ക്കാര്‍ കേരളത്തില്‍ ഭരണം ആരംഭിച്ചത്. വാളയാറില്‍ രണ്ടു ദളിത് പെണ്‍കുട്ടികള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സത്യസന്ധമായ അന്വേഷണം നടത്താനോ പ്രതികളെ പിടികൂടി അര്‍ഹമായ ശിക്ഷ നല്‍കാനോ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ച വിനായകന്റെത് ഉള്‍പ്പെടെ നിരവധി ദളിത് പീഡനങ്ങളാണ് കേരള സര്‍ക്കാര്‍ നടത്തിയത്. നിര്‍ഭാഗ്യവശാല്‍ ഈ കേസുകളിലൊന്നും ഇരകള്‍ക്ക് നീതി ലഭിച്ചിട്ടില്ല. എന്നും ഈ വിഭാഗങ്ങള്‍ക്ക് വേണ്ടി നിലക്കൊണ്ട പ്രസ്ഥാനം കോണ്‍ഗ്രസാണ്. പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിനായി നിയമനിര്‍മ്മാണം നടത്തിയതും കോണ്‍ഗ്രസാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
സി.പി.എം അവസരവാദ രാഷ്ട്രീയമാണ് സ്വീകരിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. അതിനുദാഹരണാണ് കേരള കോണ്‍ഗ്രസിനോടുള്ള ഇപ്പോഴുള്ള സി.പി.എം സമീപനം. കേരള കോണ്‍ഗ്രസിനെയും കെ.എം. മാണിയേയും വേട്ടയാടിയവരാണ് സി.പി.എമ്മുകാര്‍. പഴയ സംഭവങ്ങള്‍ ഇത്രപെട്ടന്ന് സി.പി.എം പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രിയും മറന്നുപോയോയെന്നും താല്‍ക്കാലിക രാഷ്ട്രീയ നേട്ടമാണ് സി.പി.എമ്മിന്റെ ലക്ഷ്യമെന്നും മുല്ലപ്പള്ളി പറഞ്ഞു.
കോവിഡ് വ്യാപനം രാജ്യത്ത് തീവ്രമായി തുടരുന്ന സാഹചര്യത്തില്‍ നീറ്റ്-ജെ.ഇ.ഇ പരീക്ഷ മാറ്റിവയ്ക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തോട് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി യോജിക്കുമ്പോള്‍ കേരള മുഖ്യമന്ത്രി അതിനെ എതിര്‍ക്കുന്നതെന്തിനെന്നും മുല്ലപ്പള്ളി ചോദിച്ചു. നീറ്റ്-ജെ.ഇ.ഇ പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.സി.സിയുടെ ആഹ്വാനപ്രകാരം കോണ്‍ഗ്രസ് നടത്തിയ സമരപരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടന ദേവിയിലായിരുന്നു മുല്ലപ്പള്ളിയുടെ വിമര്‍ശനം.
നീറ്റ്-ജെ.ഇ.ഇ പരീക്ഷ വിഷയത്തില്‍ അഖിലേന്ത്യ സെക്രട്ടറിയുടെ നിലപാടാണോ അതോ പി.ബി അംഗം കൂടിയായ മുഖ്യമന്ത്രിയുടെ നിലപാടാണോ ശരിയെന്ന് സി.പി.എം വ്യക്തമാക്കണം. പരീക്ഷ എഴുതാന്‍ പോകുന്ന കുട്ടികളുടെ ആശങ്കയും കോവിഡിനു പുറമെ ആസാം,ബീഹാര്‍ സംസ്ഥാനങ്ങളിലെ പ്രളയം ഉള്‍പ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങളും കണക്കിലെടുക്കേണ്ടതുണ്ട്. ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നടത്തിയ ചര്‍ച്ചയിലും പൊതുവായ വികാരം പരീക്ഷമാറ്റി വയ്ക്കണമെന്നാണ്. എന്നാല്‍ ഈ വിഷയത്തില്‍ കേരള സര്‍ക്കാര്‍ മാത്രമാണ് ബി.ജെ.പി സര്‍ക്കാരുകള്‍ സ്വീകരിക്കുന്നതിന് സമാനമായ നിലപാട് സ്വീകരിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.


