തിരുവനന്തപുരം പ്രസ് ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസം ഡയറക്ടറായി ജോണ്‍ മേരി ചുമതലയേറ്റു. അച്ചടി -ദൃശ്യ -ഓണ്‍ലൈന്‍ മാധ്യമങ്ങളിലും മാധ്യമപഠന രംഗത്തും സുദീര്‍ഘകാലത്തെ അനുഭവ സമ്പത്തുള്ള ശ്രീ.ജോണ്‍ മേരി,കേരളത്തിലെ മുന്‍നിര മാധ്യമപ്രവര്‍ത്തകരില്‍ ഒരാളാണ്.ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം മാധ്യമരംഗത്തോടുള്ള സഹജമായ ആഭിമുഖ്യത്താല്‍ പത്രപ്രവര്‍ത്തനം സ്വന്തം കര്‍മ്മ മണ്ഡലമായി സ്വീകരിച്ചു. 1985 ല്‍ ഇന്ത്യന്‍ എക്സ്പ്രെസ്സില്‍ സബ് എഡിറ്റര്‍ ആയാണ് തുടക്കം.1989 ല്‍ റിപ്പോര്‍ട്ടര്‍ ആയി തിരുവനന്തപുരത്തെത്തി.
ചീഫ് റിപ്പോര്‍ട്ടര്‍ ആയിരിക്കെ 2000 ല്‍ The New Indian Express വിട്ട ജോണ്‍ മേരി, മാധ്യമ പ്രവര്‍ത്തനത്തിന്റെ കൂടുതല്‍ വിശാലമായ മേഖലയിലേക്ക് കടന്നു. The Outlook , കൊല്‍ക്കത്തയില്‍ നിന്നുള്ള The Telegraph, ദോഹയിലെ The Peninsula എന്നീമാധ്യമങ്ങള്ക്കു വേണ്ടി പ്രവര്‍ത്തിച്ചു.ഇതേ കാലയളവില്‍ തന്നെ, പ്രശസ്ത മാധ്യമ പ്രവര്ത്തകന് ശശികുമാര്‍ ദൂരദര്‍ശനില്‍ അവതരിപ്പിച്ചിരുന്ന,The South File-ന്റെയും Real Estate TV-യുടെയും കറസ്പോണ്ടന്റ് ആയി ദൃശ്യമാധ്യമരംഗത്തും തന്റേതായ സംഭാവന നല്കി.ഇതേ സമയം ബിബിസി ഓണ്‍ലൈനിലും എഴുതിക്കൊണ്ടിരുന്നു.2011 -ല്‍ Decan Chronicle-ല്‍ കേരളം റസിഡന്റ് എഡിറ്റര്‍ ആയി ചേര്‍ന്ന ജോണ്‍ മേരി ,എട്ടു വര്‍ഷത്തെ സേവനത്തിനു ശേഷം 2019 വിരമിക്കുകയായിരുന്നു.
2005 -ല്‍ ‘ഇന്ത്യ വിഷന്‍’ വാര്‍ത്താ ചാനലിലെ പ്രൈം ഷോകളില്‍ മുന്നില്‍ നിന്ന ‘ഒപ്പം നടന്ന് ‘എന്ന അഭിമുഖ പരിപാടിയുടെ ആതിഥേയനായി ജോണ്‍ നിരവധി പ്രമുഖ വ്യക്തികളുമായി സംവദിച്ചു.മണിശങ്കര്‍ അയ്യര്‍,ശശി തരൂര്‍,ക്രിസ് ഗോപാലകൃഷ്ണന്,കിരണ്‍ ബേദി,എ.ബി.ബര്ദന്,എന്നിങ്ങനെ അക്കാലത്തു മലയാളികള്‍ക്ക് അത്ര സുപരിചിതരല്ലാതിരുന്ന നിരവധി വ്യക്തിത്വങ്ങളെ ടെലിവിഷന്‍ സ്ക്രീനില്‍ കൊണ്ടുവന്നു ജോണ്‍ പരിചയപ്പെടുത്തി.
തിരുവനന്തപുരം പ്രസ് ക്ളബ്ബിന്റെ ഇന്സ്റ്റിട്യുട് ഓഫ് ജേര്‍ണലിസത്തില്‍ 2000 -2002 കാലത്തു വാര്‍ത്താ റിപ്പോര്‍ട്ടിങ്ങില്‍ അധ്യാപകനായും ജോണ്‍ മേരി സേവനമനുഷ്ഠിച്ചു. തിരുവനന്തപുരം ഗവ:വിമന്‍സ് കോളേജില്‍ പ്രിന്‍സിപ്പല്‍ ആയിരുന്ന പ്രൊഫ . പ്രേമാ ജോണ്‍ ആണ് ഭാര്യ. ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ ഗവേഷണം ചെയ്യുന്ന അരുണ്‍ ജോണ്‍ ,സോഫ്റ്റു വെയര്‍ എന്‍ജിനീയറായ കിഷന് ജോണ്‍ എന്നിവര്‍ മക്കളാണ്.


