കൊച്ചി: ഇപി ജയരാജന് പരോക്ഷ പിന്തുണയുമായി ശ്രീധരന് പിള്ളനേതാക്കള് തമ്മിലുള്ള കൂടിക്കാഴ്ചയില്‍ രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ തെറ്റില്ലെന്ന് ബിജെപി നേതാവും ഗോവ ഗവര്‍ണറുമായ പി എസ് ശ്രീധരന് പിള്ള. രാഷ്ട്രീയത്തില്‍ സംഘര്‍ഷമല്ല സമന്വയമാണ് വേണ്ടത്. എല്ലാവരുമായും ഇടപഴകേണ്ടവരാണ് രാഷ്ട്രീയ പ്രവര്‍ത്തകര്‍. അതില്‍ രാഷ്ട്രീയം വച്ചോ മതം വച്ചോ ആളുകളെ മാറ്റിനിര്‍ത്താന്‍ പാടില്ല.
രാഷ്ട്രീയത്തില്‍ ശത്രുക്കള്‍ ഇല്ല, എതിരാളികളെയുള്ളു. സമന്വയത്തിന്റെ പാത സംസാരിക്കുന്നതില്‍ തെറ്റില്ല. ഞാന്‍ വീട്ടില്‍ പോയി കാണാത്ത ഒരു രാഷ്ട്രീയ നേതാക്കളില്ല. എതിരാളിയുടെ കുടുംബത്തിന്റെ പേരും വിവരങ്ങളും വിളിച്ചു പറയുന്നതല്ല രാഷ്ട്രീയം. മക്കളെ മസാല ചേര്‍ത്ത് പറഞ്ഞാല്‍ കൈയ്യടിക്കുന്ന സമീപനം മാറണമെന്നും അദ്ദേഹം പറഞ്ഞു. നല്ല വാര്‍ത്തകള്‍ മാധ്യമങ്ങള്‍ അവഗണിക്കുകയാണ്. കുറ്റകൃത്യ വാര്‍ത്തകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. സമൂഹത്തില്‍ നിഷേധാത്മക സമീപനം ശക്തിപ്പെടുകയാണ്. സര്‍ഗാത്മകതയാണ് നമ്മുടെ നാടിന് ആവശ്യമെന്നും ശ്രീധരന് പിള്ള പറഞ്ഞു.