ലക്ഷക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരെ ഉപയോഗപ്പെടുത്തി ഡിജിറ്റല്‍ മീഡിയയില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുമെന്ന് കെപിസിസി ഡിജിറ്റല്‍ മീഡിയ കോഡിനേറ്റര്‍ പി സരിന്. ‘നേതാക്കളുടെയല്ല, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ബ്രിഗേഡ് ആകും ഇനി ഉണ്ടാകുക. കോണ്‍ഗ്രസിനെ കുത്താന്‍ വരുന്ന കടന്നലുകളെ തിരിച്ചു കുത്തുമെന്നും സിപിഎം സൈബര്‍ വിഭാഗത്തെ പരോക്ഷമായി പരാമര്‍ശിച്ച് സരിന് പറഞ്ഞു.
മുതിര്‍ന്ന നേതാവ് എകെ ആന്റണിയുടെ മകന് അനില്‍ ആന്റണി രാജിവച്ച ഒഴിവിലാണ് പി. സരിനെ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായി നിയമിച്ചത്. വിടി ബല്‍റാമിനാണ് കെപിസിസി സോഷ്യല്‍ മീഡിയയുടെ ചുമതല.
ബിബിസിയുടെ മോദി ഡോക്യുമെന്ററി സംബന്ധിച്ച് ബിജെപി വാദം ഏറ്റെടുത്ത് അനില്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു. പരാമര്‍ശങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി. ഇതിന് പിന്നാലെയായിരുന്നു അനിലിന്റെ രാജി.