ചാന്‍സലര്‍ ബില്ലില്‍ നിയമോപദേശം തേടി ഗവര്‍ണര്‍. രാജ്ഭവന് തീരുമാനം എന്തായിരിക്കുമെന്ന ആകാംക്ഷയ്ക്കിടെയാണ് ചാന്‍സലര്‍ ബില്ലില്‍ ഗവര്‍ണര്‍ തുടര്‍ നീക്കങ്ങള്‍ തുടങ്ങിയിരിക്കുന്നത്. ആദ്യപടിയായാണ് നിയമോപദേശത്തിന് വിട്ടത്. മൂന്നിന് തലസ്ഥാനത്ത് എത്തുന്ന ഗവര്‍ണര്‍ രാജ്ഭവന് സ്റ്റാന്‍ഡിംഗ് കൗണ്‍സലിന്റെ നിയമോപദേശം പരിശോധിച്ച് തുടര്‍ തീരുമാനമെടുക്കും. ഉപദേശങ്ങള്‍ പരിഗണിച്ച് ബില്‍ രാഷ്ട്രപതിക്ക് വിടാനാണ് സാധ്യത.
14 സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കം ചെയ്യുന്നതാണ് ബില്‍. കഴിഞ്ഞ നിയമസഭാ സമ്മേളനം പാസാക്കിയ വിസി നിയമന സെര്‍ച്ച് കമ്മിറ്റിയുടെ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറക്കാനുള്ള ബില്ലില്‍ ഇതുവരെ രാജ്ഭവന് തീരുമാനമെടുത്തിട്ടില്ല. സര്‍വകലാശാല അപ്പലേറ്റ് ട്രിബ്യൂണല്‍ നിയമഭേദഗതി ബില്ലിലും ഇതുവരെ തീരുമാനമായിട്ടില്ല.
ചാന്‍സലറെ മാറ്റുന്ന ബില്ല് സംബന്ധിച്ച് പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് ഗവര്‍ണര്‍ നേരത്തെ പറഞ്ഞിരുന്നു. ബില്ല് തനിക്ക് ലഭിച്ചിട്ടില്ല. ബില്ല് കാണാതെ അഭിപ്രായം പറയാനാകില്ല. രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി നിയമ വിരുദ്ധമായി സര്‍വകലാശാലകളെ ഉപയോഗിക്കുന്നവര്‍ക്ക് തന്റെ നിലപാടില്‍ നിരാശ തോന്നുന്നതില്‍ ഒന്നും ചെയ്യാനാകില്ലെന്നും ഗവര്‍ണര്‍ പ്രതികരിച്ചിരുന്നു.
നിയമോപദേശത്തിന് ശേഷം ഭരണഘടനാ വിദഗ്ധരുമായും കൂടിയാലോചന നടത്തിയാകും തുടര്‍ തീരുമാനം. രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടാല്‍ പിന്നെ ബില്ലില്‍ തീരുമാനം ഉടനൊന്നും സാധ്യതയില്ല. വിസി നിര്‍ണ്ണയ സമിതിയില്‍ നിന്നും ഗവര്‍ണറുടെ അധികാരം വെട്ടിക്കുറക്കുന്ന ബില്‍ മാസങ്ങളായി രാജ്ഭവനില്‍ തീരുമാനമെടുക്കാതെ മാറ്റിവെച്ചിരിക്കുകയാണ്.
ലോകായുക്ത ബില്ലിലും തീരുമാനമെടുത്തിട്ടില്ല. സര്‍വകലാശാല അപ്പലേറ്റ് ട്രിബ്യൂണല്‍ ഭേദഗതി ബില്ലില്‍ ഒരു വര്‍ഷത്തിലേറെയായി ഗവര്‍ണറുടെ തീരുമാനം നീളുകയാണ്. ചാന്‍സലര്‍ ബില്ലില്‍ തീരുമാനം അനന്തമായി നീട്ടിയാല്‍ നിയമവഴി തേടാനാണ് സര്‍ക്കാര്‍ നീക്കം. നേരത്തെ ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ സര്‍ക്കാര്‍ തുടങ്ങിയിരുന്നു. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും മാറ്റുന്നതിലും ബില്ലുകളില്‍ തീരുമാനം നീട്ടരുത് എന്ന കാര്യത്തിലും പ്രതിപക്ഷം സര്‍ക്കാരിന്റെ നിലപാടിനൊപ്പമാണെന്ന് നിയമസഭയില്‍ വ്യക്തമായതാണ്.