മുവാറ്റുപുഴ : ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങളോട് അനുബന്ധിച്ച് മൂവാറ്റുപുഴ എംഎല്‍എ ഡോ. മാത്യു കുഴല്നാടന് നഗരസഭ പരിധിയിലുള്ള 60 വയസ്സ് കഴിഞ്ഞ അമ്മമാര്‍ക്ക് വിനോധയാത്ര ഒരുക്കി. മുതിര്‍ന്ന അമ്മമാരുടെ മാനസികോല്ലാസം ലക്ഷ്യമിട്ടാണ് എം എല്‍ എ നഗര കാഴ്ച്ച യാത്ര ഒരുക്കിയതെന്ന് എംഎല്‍എ പറഞ്ഞു. കോച്ചിയിലേക്കായിരുന്നു യാത്ര .
രാവിലെ 8 ന് നഗരസഭയ്ക്ക് മുന്നില്‍ മാത്യു കുഴല്‍ നാടന്‍ എംഎല്‍എ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് ചെയര്‍പേഴ്സണ്‍ സിനി ബിജു, ഹെല്‍ത്ത് സ്റ്റാന്‍ഡ് കമ്മിറ്റി ചെയര്മാന് പി എം അബ്ദുല്‍സലാം, കൗണ്‍സിലര്‍മാരായ ജോയ്സ് മേരിയ ആന്റണി, ബിന്ദു ജയന് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് 80 ഓളം വരുന്ന പ്രായമായ അമ്മമാര്‍ക്കൊപ്പം എംഎല്‍എയും യാത്രയില്‍ പങ്കാളിയായി.
9 15ന് തൃപ്പൂണിത്തുറ എസ് എന്‍ ജംഗ്ഷനില്‍ നിന്നും മെട്രോ ട്രെയിനില്‍ ലുലു മാളിലേക്ക് ആയിരുന്നു തുടര്‍ യാത്ര. ഇവിടെ കാഴ്ചകള്‍കണ്ട ശേഷം മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമായ നേര് സിനിമ കാണാനും അവസരം ഒരുക്കിയിരുന്നു. തുടര്‍ന്ന് ഉച്ചഭക്ഷണത്തിനുശേഷം ബോള്‍ഗാട്ടി പാലസിലേക്ക് അമ്മമാര്‍ക്കൊപ്പം എംഎല്‍എയും യാത്രതിരിച്ചു . ഇവിടെ ക്രിസ്മസ് ആഘോഷവും ഒരുക്കിയിരുന്നു. വാട്ടര്‍ മെട്രോയില്‍ കേക്കുമുറിച്ചും മധുരം വിതരണം ചെയ്തു ക്രിസ്തുമസ് ആഘോഷം നടത്തിയിരുന്നു. ഫോക്ലോര് പുരസ്കാര ജേതാവും നാടന്‍ പാട്ട് കലാകാരിയുമായ ശ്രീരാജി ഇളകുന്നപ്പുഴ ബോള്‍ഗാട്ടിയിലും കൊച്ചി വാട്ടര്‍ മെട്രോയിലും നാടന്‍ പാട്ടുകള്‍ പാടി അമ്മമാരോടൊപ്പം ചേര്‍ന്നു.
മുനിസിപ്പല്‍ വൈസ് ചെയര്മാന് സിനി ബിജു കൗണ്‍സിലര്‍മാരായ ജോയ്സ് മേരി ആന്റണി ബിന്ദു ജയന് എന്നിവരും വയോമിത്രം പ്രവര്‍ത്തകരും യാത്രയെ അനുഗമിച്ചു. വയോമിത്രം കോഡിനേറ്റര്‍ നിഖില്‍ നെല്ലാട്, സ്റ്റാഫ് അംഗങ്ങളായ ബെട്സി ജോര്‍ജ്, നിതാ മോള് ടി എ, പൗലോസ് ടി ഇ, ബെന്നി സി എബ്രഹാം എന്നിവര്‍ യാത്രയ്ക്ക് നേതൃത്വം നല്കി.