യുപി പോലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമ പ്രവര്ത്തകന് സിദ്ദീഖ് കാപ്പന്റെ വീട് മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ സന്ദര്‍ശിച്ചു. കോവിഡ് ബാധിതനായി മഥുര മെഡിക്കല്‍ കോളേജില്‍ കഴിയുന്ന കാപ്പന്റെ സ്ഥിതി ഗുരുതരമായി തുടരുന്നതിനിടെയാണ് തങ്ങളുടെ സന്ദര്‍ശനം.
കാപ്പന് നീതി തേടി യൂത്ത് ലീഗ് നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായാണ് തങ്ങളും നേതാക്കളും കാപ്പന്റെ വേങ്ങരയിലെ വീട്ടിലെത്തിയത്. ഭാര്യയും മക്കളുമടങ്ങുന്ന കുടുംബത്തെ നേരില്‍ കണ്ട് ആശ്വസിപ്പിക്കുകയും എല്ലാ പിന്തുണയും ഉറപ്പാക്കുകയും ചെയ്തു.
മുഖ്യമന്ത്രിയുടെ ഇടപെടലില്‍ സന്തോഷമുണ്ടെന്നും ഇനിയും പിന്തുണ തുടരണമെന്നും കാപ്പന്റെ ഭാര്യ റൈഹാനത്ത് മാധ്യമങ്ങളോട് പറഞ്ഞു. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ എല്ലാവരും കൂടെയുണ്ടാകുമെന്നാണു പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു.
സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍, ഫൈസല്‍ ബാബു തുടങ്ങിയവരും മുനവ്വറലി തങ്ങളെ അനുഗമിച്ചിരുന്നു.


