കാണാതായ യു.എ.ഇ കോണ്‍സുലേറ്റ് മുന്‍ ഗണ്മാന് ജയഘോഷ് വീട്ടില്‍ തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ കുഴിവിളയിലുള്ള വീട്ടില്‍ തിരിച്ചെത്തുകയായിരുന്നു. പളനിയില്‍ പോയതായിരുന്നുവെന്നാണ് ജയഘോഷ് പറയുന്നത്.
കഴിഞ്ഞ ദിവസം രാവിലെ ഭാര്യയെ ജോലി സ്ഥലത്ത് എത്തിച്ചതിനു ശേഷമാണ് ജയഘോഷിനെ കാണാതായത്. മൊബൈല്‍ സ്വിച്ച് ഓഫായതിനെ തുടര്‍ന്ന് വൈകുന്നേരം ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്കി. വൈകിട്ടോടെ ജയഘോഷ് സഞ്ചരിച്ച സ്കൂട്ടര്‍ നേമം പൊലീസ് കണ്ടെത്തി. സ്കൂട്ടറിനുള്ളില്‍ നിന്ന് ജയഘോഷ് എഴുതിയെന്ന് കരുതുന്ന കത്തും പൊലീസിന് ലഭിച്ചിരുന്നു.