ഒമിക്രോണ്‍ ആശങ്ക ഉയരുന്നതിനിടെ ബ്രിട്ടണില്‍ കോവിഡ് കേസുകളില്‍ റെക്കോര്‍ഡ് വര്‍ധന. വ്യാഴാഴ്ച മാത്രം 119,789 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഇത് ഇത് 106,122 ആയിരുന്നു. 28 ദിവസത്തിനുള്ളില്‍ 147 പേര് മരിച്ചു. ബുധനാഴ്ച ഇത് 140 ആയിരുന്നു.
ഒമിക്രോണിന്റെ വ്യാപന ശേഷി മറ്റു വൈറസ് വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതലാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് ശരിവെയ്ക്കുന്നതാണ് നിലവിലെ രോഗവ്യാപനം.
ലോകത്ത് ഒമിക്രോണ്‍ ബാധിച്ചുള്ള ആദ്യ മരണവും ബ്രിട്ടണിലാണ് റിപ്പോര്‍ട്ട് ചെയ്തത്. ലോകത്ത് ഏറ്റവുമധികം കോവിഡ് രോഗികളുള്ളതും ബ്രിട്ടണിലാണ്.