കൊച്ചി: ആദായനികുതി വകുപ്പ് അന്വേഷണവുമായി ബന്ധപ്പെട്ട് വ്യവസായി ഫാരിസ് അബൂബക്കര്‍ വെള്ളിയാഴ്ച ചെന്നൈ ആദായനികുതി വകുപ്പ് ഓഫീസില്‍ ഹാജരാകണം. വകുപ്പിന്റെ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗമാണ് നോട്ടീസ് ഇ-മെയില്‍ മുഖേന നല്‍കിയത്.
ഫാരിസ് ലണ്ടനിലാണെന്നാണ് സൂചന. ഫാരിസ് ഹാജരാകുമോ എന്നതില്‍ വകുപ്പിന് വ്യക്തതയില്ല.
റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് രാജ്യത്തെ 73 ഇടങ്ങളില്‍ നടത്തിയ റെയ്ഡില്‍ ഭൂരിഭാഗവും പൂര്‍ത്തിയായി. ആദായനികുതി വകുപ്പിന്റെ ചെന്നൈയിലെ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗമാണ് റെയ്ഡിനും തുടര്‍നടപടികള്‍ക്കും നേതൃത്വം നല്‍കുന്നത്.


