ആലപ്പുഴ: കായംകുളത്ത് 14 വയസ്സുകാരന് ക്രൂരമര്‍ദനമേറ്റ സംഭവത്തില്‍ ബിജെപി നേതാവ് ആലമ്പളളി മനോജിനെ അറസ്റ്റ് ചെയ്തു. വധശ്രമക്കുറ്റം ചുമത്തിയതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് ഇന്നലെ ജാമ്യത്തില്‍ വിട്ടിരുന്നു. നിസാര വകുപ്പുകള്‍ ചുമത്തിയാണ് മനോജ് കുമാറിനെ പ്രതിചേര്‍ത്തത് എന്നും ആക്ഷേപമുയരുന്നതിനിടെയാണ് ഇന്ന് വീണ്ടും അറസ്റ്റ്.
കാപ്പില്‍ പി എസ് നിവാസില്‍ ഷാജിയുടെ മകന് ഷാഫിക്കാണ് മര്‍ദ്ദനമേറ്റത്. ഷാഫിയും സഹോദരനും സൈക്കിളില്‍ പോകുമ്പോള്‍ ആലമ്പള്ളി മനോജ് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് കുട്ടി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.