ബോളിവുഡ് നടന് സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തില്‍ എയിംസ് മെഡിക്കല്‍ ബോര്‍ഡിന്റെയും, സിബിഐ അന്വേഷണസംഘത്തിന്റെയും നിര്‍ണായക കൂടിക്കാഴ്ച ഇന്ന്. സൗത്ത് ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്താണ് കൂടിക്കാഴ്ച. ആന്തരാവയവ പരിശോധനയുടെ അടക്കം ഫലം എയിംസ് സംഘം, സിബിഐക്ക് കൈമാറും.
ആന്തരായവങ്ങളുടെ സാമ്പിളുകള്‍ കൃത്യമായി സൂക്ഷിക്കാത്തത് മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയിരുന്നു. അതേസമയം, നടന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ മുന്‍ മാനേജര്‍ ശ്രുതി മോദി, ടാലന്റ് മാനേജര്‍ ജയ സാഹ എന്നിവരെ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ ഇന്ന് ചോദ്യം ചെയ്യും.


