സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഡിസിസി ഭാരവാഹി പട്ടിക വ്യാജമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. ഡിസിസി പുനസംഘടനയുമായി ബന്ധമുള്ള അന്തിമ പട്ടിക എഐസിസി പരിഗണിക്കുന്നതേയുള്ളു. ചില മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥന രഹിതമമെന്ന് കെ സുധാകരന്. പട്ടിക സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വിട്ടു എന്ന രീതിയിലാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്.
അതേസമയം ഭാരവാഹി പട്ടികയിലെ’ അസംതൃപ്തര്‍ പുത്തരിയല്ല’, എല്ലാവരെയും തൃപ്ത്തിപ്പെടുത്തിട്ടുള്ള ഭാരവാഹി പട്ടിക തയ്യാറാക്കാന്‍ കഴിയില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് പ്രതികരിച്ചു. പരിഗണിക്കപ്പെടുന്നവര്‍ക്ക് വേറെ സ്ഥാനങ്ങള്‍ നല്‍കുമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് അറിയിച്ചു. കൂടാതെ സീറ്റ് സംബന്ധിച്ച തര്‍ക്കങ്ങള്‍ എല്ലാകാലത്തും ഉണ്ടായിരുന്നെന്ന് കൊടിക്കുന്നില്‍ സുരേഷ് എം പി പ്രതികരിച്ചു.
അതേസമയം കോണ്‍ഗ്രസ് പുന സംഘടനയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തല അതൃപ്തി അറിയിച്ചു. ഒരുമയോടുള്ള ചര്‍ച്ചയുണ്ടായിരുന്നെങ്കില്‍ കൂടുതല്‍ മെച്ചപ്പെട്ട പട്ടിക ഉണ്ടാകുമായിരുന്നു. ഡിസിസി പ്രസിഡന്റുമാരെ രണ്ടുദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കും. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് നല്കിയ പട്ടികയ്ക്ക് എഐസിസി അംഗീകാരം നല്‍കിയതായാണ് റിപ്പോര്‍ട്ട്.


