കെപിസിസി വൈസ് പ്രസിഡന്റ് കെ.സി റോസക്കുട്ടി കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. എല്ലാ പാര്‍ട്ടി പദവികളും രാജിവച്ചു.
കല്പറ്റ സീറ്റ് സംബന്ധിച്ച് പാര്‍ട്ടിയുമായി ഇടഞ്ഞ് നില്‍ക്കുകയായിരുന്നു റോസക്കുട്ടി. വളരെ അധികം നാളുകളായി ആലോചിച്ച് എടുത്ത തീരുമാനമാണ് ഇതെന്ന് റോസക്കുട്ടി പറഞ്ഞു.

നാല് പതിറ്റാണ്ടുകള്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസ് ഇപ്പോള്‍ സ്ത്രീകളോട് കാണിക്കുന്ന അവഗണന അംഗീകരിക്കാനാകാത്തതാണെന്നും അതില്‍ വലിയ നിരാശയുണ്ടെന്നും റോസക്കുട്ടി പറഞ്ഞു.


