ബ്രണ്ണന്‍ കേളജുമായി വിവാദത്തില്‍ നിന്ന് പിന്മാറി സിപിഐഎം. സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനാണ് ഇക്കാര്യം പറഞ്ഞത്. കെ സുധാകരന് പറഞ്ഞത് കെപിസിസി അധ്യക്ഷന്‍ പദവിക്ക് ചേരാത്തതെന്ന് എ വിജയരാഘവന്. അതിനോട് പ്രതികരിക്കുക മാത്രമാണ് മുഖ്യമന്ത്രി പിണറായി വിജയന് ചെയതതെന്നും വിഷയം അവിടെ അവസാനിച്ചെന്നും വിജയരാഘവന് പറഞ്ഞു. അതില്‍ പാര്‍ട്ടിക്ക് മുന്നോട്ട് പോകേണ്ടതോ പിന്മാറേണ്ട കാര്യമോ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചു കൊണ്ട് ബ്രണ്ണന്‍ കോളജ് പഠന കാലത്ത് പിണറായി വിജയനെ മര്‍ദിച്ച കാര്യം കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞത്. തുടര്‍ന്ന് കെ സുധാകരന് രൂക്ഷ മറുപടിയുമായി മുഖ്യമന്ത്രി രംഗത്തെത്തി. തുടര്‍ന്ന് നടന്ന വാക്പോരിനാണ് സിപിഐഎം പിന്‍വാങ്ങുന്നതോടെ അവസാനമാകുന്നത്.


