മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം പൂജാ ബമ്പര്‍ ഭാഗ്യശാലിയെ കണ്ടെത്തി. ഗുരുവായൂര്‍ സ്വദേശിക്കാണ് 10 കോടി രൂപയുടെ ബമ്പര്‍ അടിച്ചത്. ആരായിരിക്കും ആ വിജയ് എന്ന കാത്തിരിപ്പിനാണ് തിരശീല വീണിരിക്കുന്നത്. താന്‍ ആരെന്ന് വെളിപ്പെടുത്തരുതെന്നാണ് ഒന്നാം സമ്മാന ജേതാവിന്റെ ആവശ്യം.
നവംബര്‍ 20നായിരുന്നു കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പൂജാ ബമ്പര്‍ ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നത്. ഖഇ 110398 എന്ന ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം.
ഗുരുവായൂരിലെ ഐശ്വര്യ ലോട്ടറി ഏജന്‍സിയില്‍നിന്ന് കിഴക്കേനടയിലെ പായസ ഹട്ട് എന്ന കട നടത്തുന്ന സബ് ഏജന്റ് രാമചന്ദ്രന് വാങ്ങിച്ച് വിറ്റ ടിക്കറ്റിനായിരുന്നു സമ്മാനം. എന്നാല്‍ വിജയിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.


