വിദേശയാത്ര പ്രതീക്ഷിച്ചതിലും നേട്ടമെന്ന മുഖ്യമന്ത്രിയുടെ അവകാശവാദത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്. മുഖ്യമന്ത്രിയുടെ അവകാശവാദം പൊള്ളയാണ്. വസ്തുതയുമായി ഒരു ബന്ധവും ഇല്ലാത്തതാണ്. പ്രഖ്യാപനങ്ങളല്ലാതെ മറ്റൊന്നും നടക്കുന്നില്ല. ഹിന്ദുജ ഗ്രൂപ്പുമായി ചര്‍ച്ച ചെയ്യാന്‍ ലണ്ടനില്‍ പോകുന്നതെന്തിന്?. 2019ല്‍ ജപ്പാന് സന്ദര്‍ശനം കഴിഞ്ഞ് വന്ന് പ്രഖ്യാപിച്ച ഒന്നും നടന്നില്ല. കാലാകാലങ്ങളായി പ്രഖ്യാപിച്ച പദ്ധതികളൊന്നും നടന്നില്ലെന്നും സതീശന് കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് നെല്ല് സംഭരണം പാളി. കൊയ്തെടുത്ത നെല്ല് പാടത്ത് കിടക്കുന്നു. ഇത് വരെ സംഭരിച്ചത് 500 ടണ്‍ മാത്രമാണ്. കര്‍ഷകര്‍ കണ്ണീരിലാണ്. സര്‍ക്കാര്‍ ചെറുവിരല്‍ അനക്കിയില്ല. അരിവില ഓണത്തിന് ശേഷം 11 രൂപ കിലോക്ക് കൂടി.റബ്ബര്‍ വിലയിടിവ്.പ്രഖ്യാപനങ്ങളല്ലാതെ ഒന്നും നടക്കുന്നില്ല.യുഡിഎഫ് യോഗത്തില്‍ സ്വയം വിമര്‍ശനം ഉണ്ടായി.സര്‍ക്കാരിനെതിരായ പ്രതിപക്ഷ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ ഇടപെടല്‍ വേണമെന്ന് വിമര്‍ശനം ഉയര്‍ന്നു.എല്ലാറ്റിനും സമരം ചെയ്യുക നയമല്ല. പ്രതിപക്ഷ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉന്നത വിദ്യാഭ്യസ രംഗം കലുഷിതമായി. അതിന് ഉദാഹരണമാണ് കേരള സര്‍വകലാശാലയില്‍ നടക്കുന്ന സംഭവ വികാസങ്ങള്‍. നിയമ വ്യവസ്ഥകള്‍ കാറ്റില്‍ പറത്തുന്നുവെന്നും വി ഡി സതീശന് കുറ്റപ്പെടുത്തി. എല്‍ദോസ് വിഷയത്തില്‍ വിശദീകരണം നല്കാന് ഒരു ഡേറ്റ് നല്‍കിയിട്ടുണ്ട്. അത് കഴിയട്ടെയും മറ്റ് പ്രതികരണങ്ങള്‍ പിന്നീടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


