ഐഎഫ്എഫ്കെ വേദിയില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ കലാപ ശ്രമത്തിന് കേസെടുത്തു. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 30 ഓളം പേര്‍ക്കെതിരെയാണ് കേസെടുത്തത്. സിനിമ കാണാന്‍ അവസരം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഡെലിഗേറ്റുകള്‍ പ്രതിഷേധിച്ചത്. അതേ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന സിനിമയ്ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്തിട്ടും സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 30 ഓളം പേര്‍ക്കെതിരെയാണ് കേസെടുത്തത്. തിയേറ്ററിനുള്ളില്‍ കയറാന്‍ സാധിക്കാത്ത ഡെലിഗേറ്റുകള്‍ തള്ളിക്കയറാന്‍ ശ്രമിക്കുകയും ഇതിനെ തുടര്‍ന്ന് സംഘര്‍ഷം ഉണ്ടാവുകയുമായിരുന്നു. തിയേറ്ററിന് മുന്പില് ഡെലിഗേറ്റുകള്‍ മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധിച്ചത്.
ലിജോ ജോസഫ് പല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായ ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ഇന്നലെ രാവിലെ മുതല്‍ സിനിമ കാണാനായി വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. പൊലീസ് ഇടപെട്ടാണ് ഒടുവില്‍ സമരക്കാരെ അനുനയിപ്പിച്ചത്.


