സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയെടുത്ത് മാറി നില്‍ക്കാനുള്ള കോടിയേരി ബാലകൃഷ്ണന്റെ തീരുമാനം വൈകി വന്ന വിവേകം ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മകന്റെ പേരിലെ വിവാദങ്ങള്‍ ഏല്‍പ്പിച്ച പരിക്കില്‍ നിന്ന് പാര്‍ട്ടിയെ രക്ഷിക്കാനാണ് കോടിയേരിയുടെ ശ്രമം. പാര്‍ട്ടി വേറെ മകന് വേറെ എന്നാണ് ഇത് വരെ പറഞ്ഞിരുന്നത്. ഇപ്പോള്‍ എല്ലാം ഒന്നാണെന്ന് എല്ലാവര്ക്കും മനസിലായി എന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിയാണ് ആദ്യം രാജിവച്ച് സ്ഥാനമൊഴിയേണ്ടിരുന്നത്. മുഖ്യമന്ത്രി അത് ചെയ്തില്ലെങ്കില്‍ വലിയ അപമാനം സഹിച്ച് പുറത്തു പോകേണ്ടിവരുമെന്നും ചെന്നിത്തല പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പകരം ചുമതല എ വിജയരാഘവനാണ് നല്‍കിയിട്ടുള്ളത്. ഇങ്ങനെയുള്ള ആളുകളെയാണ് ചുമതല ഏല്‍പ്പിക്കേണ്ടത് എന്ന് ചെന്നിത്തല പരിഹസിച്ചു.


