കെപിസിസി സെക്രട്ടറിമാരുടെ പുതുക്കിയ പട്ടിക ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചു. പട്ടികയില്‍ നൂറില്‍ താഴെ പേര് മാത്രമാണുള്ളത്. ഉടന്‍ പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് വിവരം. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പത്ത് പേരെ കൂടി കെപിസിസി നിര്‍ദേശിച്ചിട്ടുണ്ട്. എണ്ണം കൂടിയതിനാല്‍ നേരത്തെ സമര്‍പ്പിച്ച പട്ടിക കേന്ദ്ര നേതൃത്വം തള്ളിയിരുന്നു.
അതേസമയം എഐസിസി പുനസംഘടനയില്‍ അതൃപ്തിയുമായി നേതാക്കള്‍ രംഗത്തെത്തി. ഇന്നലെ 28 നേതാക്കള്‍ യോഗം ചേര്‍ന്നിരുന്നു. മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ ഭാരവാഹികളെ നോമിനേറ്റ് ചെയ്തത് ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി.
ഗുലാം നബി ആസാദ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ തുടരും. കൂടാതെ മോത്തിലാല്‍ വോറ, അംബിക സോണി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരെയും ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയിട്ടുണ്ട്. പി ചിദംബരം, താരിഖ് അന്‍വര്‍, രണ്‍ദീപ് സുര്‍ജെവാല, ജിതേന്ദ്ര സിംഗ് എന്നിവര്‍ പ്രവര്‍ത്തക സമിതിയിലെ സ്ഥിരം അംഗങ്ങളായി തുടരും.