പാലക്കാട് വടക്കഞ്ചേരി ഹനഫി പള്ളിയിലെ മോഷണക്കേസ് പ്രതി പിടിയിൽ. തൃശ്ശൂർ ഒല്ലൂർ പെരുവൻകുളങ്ങര ഐനിക്കൽ വീട്ടിൽ നവീനെയാണ് വടക്കഞ്ചേരി പൊലീസ് പിടികൂടിയത്.മോഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.മോഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു.
ഇക്കഴിഞ്ഞ ആറിന് പുലര്‍ച്ചെ വടക്കഞ്ചേരി മുഹയദ്ദീന്‍ ഹനഫി പള്ളിയിലെ ഭണ്ഡാരം കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. തൃശ്ശൂർ ജില്ലയിലെ ഒല്ലൂർ, പുതുക്കാട്, കൊടകര, മണ്ണുത്തി സ്റ്റേഷനുകളിലായി പത്തോളം മോഷണം കേസുകൾ ഇയാളുടെ പേരിൽ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.പ്രദേശത്തെ സിസിടിവിയില്‍ മോഷണത്തിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തൃശൂര്‍ ഒല്ലൂര്‍ പെരുവന്‍കുളങ്ങര ഐനിക്കല്‍ വീട്ടില്‍ നവീന്‍ പൊലീസിന്റെ പിടിയിലായത്.


