കേരളത്തില്‍ ഇനി ഒരു രൂപ പോലും നിക്ഷേപിക്കില്ലെന്ന് കിറ്റെക്സ് എംഡി സാബു എം. ജേക്കബ്. ആട്ടും തുപ്പും തൊഴിയും ഏറെ സഹിച്ചു. എല്ലാത്തിനും പരിധിയുണ്ട്. തെലങ്കാനയില്‍ ലഭിച്ചത് രാജകീയ സ്വീകരണമാണെന്ന് നെടുമ്പാശേരിയില്‍ മടങ്ങിയെത്തിയ സാബു ജേക്കബ് പറഞ്ഞു.
തെലങ്കാനയുമായി ഈ മാസം തന്നെ കരാര്‍ ഒപ്പിടും. ആദ്യം 1000 കോടി നിക്ഷേപിക്കും. രണ്ട് വര്‍ഷത്തിനുള്ളില്‍ പദ്ധതി യാഥാര്‍ഥ്യമാക്കും. തെലങ്കാനയില്‍ ജോലി തേടി എത്ര മലയാളികള്‍ വന്നാലും അവര്‍ക്ക് ജോലി നല്‍കുമെന്നും സാബു പറഞ്ഞു.
മുഖ്യമന്ത്രിയോട് പ്രതികരിക്കാനില്ലെന്നും സാബു ജേക്കബ് വ്യക്തമാക്കി. മുഖ്യമന്ത്രിക്ക് തന്നെ ശാസിക്കാനുള്ള അവകാശമുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ എല്ലാ പ്രസ്താവനകള്‍ക്കും മറുപടി പറയാനില്ല. രാഷ്ട്രീയത്തെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാനില്ല. അത്തരമൊരു വേദിയില്‍ അതിനെ കുറിച്ച് പ്രതികരിക്കും. കേരളത്തില്‍ 15,000ത്തോളം പേര്‍ക്ക് തൊഴില്‍ നല്കാനായതില് അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുന്നത്തുനാട് എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ക്ക് നന്ദിയെന്നും പരിഹാസം.