ബെവ്കോ മദ്യത്തിനുള്ള ഓണ്‍ലൈന്‍ പേയ്മെന്റ് സംവിധാനം ബുധനാഴ്ച ആരംഭിച്ചേക്കും. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം നഗരത്തിലെ എട്ട് ഔട്്ലെറ്റുകളിലായിരിക്കും ഓണ്‍ലൈന്‍ പേയ്മെന്റ് ആരംഭിക്കുക. ഔട്്ലെറ്റുകള്ക്കു മുന്നിലെ ആള് തിരക്കിലുള്ള ഹൈക്കോടതി വിമര്‍ശനത്തിന്റെ പശ്ചത്തലത്തിലാണ് നടപടി.
ബെവ്കോ വെബ്സൈറ്റിലെത്തി ഇഷ്ടപ്പെട്ട ബ്രാന്‍ഡ് തിരഞ്ഞെടുക്കാം. പണം ഓണ്‍ലൈനായി അടച്ചാല്‍ റജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ മെസേജെത്തും. ഇതുമായി ഔട്്്ലെറ്റിലെത്തിയാല് പരിശോധനയ്ക്കു ശേഷം മദ്യം വാങ്ങി മടങ്ങാം. സ്ക്രീന്‍ ഷോട്ടു മൊബൈലില്‍ കാട്ടിയാലും മദ്യം ലഭിക്കും. ഓണ്‍ലൈന്‍ പേയ്മെന്റ് ചെയ്തവര്‍ക്ക് മദ്യം വാങ്ങാന്‍ പ്രത്യേക കൗണ്ടറുണ്ടാകും. മദ്യത്തിന്റെ ബ്രാന്‍ഡും വിലയും പരിശോധിയ്ക്കാനാണ് കൗണ്ടറിനു മുന്നില്‍ കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വരുന്നതെന്നാണ് ബവ്കോയുടെ കണ്ടെത്തല്‍.
പുതിയ സംവിധാനം വന്നാല്‍ ബില്ലു പരിശോധനയും മദ്യം എടുത്തു നല്‍കുന്നതും ഒരാള്‍ക്ക് നിര്‍വഹിക്കാം. ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും ഇതു സഹായകരമാകുമെന്നാണ് ബവ്കോ പഠന റിപ്പോര്‍ട്ട്. ആദ്യം നഗരത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങുന്ന നടപടി ഒരു മാസത്തിനകം സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കാനാണ് ബവ്കോ പദ്ധതി.
വരും നാളുകളില്‍ പണം കൊടുത്ത് മദ്യം വാങ്ങുന്ന കൗണ്ടറുകളുടെ എണ്ണം കുറച്ച് ഓണ്‍ലൈന്‍ കൗണ്ടറുകളുടെ എണ്ണം കൂട്ടാനും ആലോചനയുണ്ട്.


