ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത ബജറ്റായിരിക്കും ഇക്കുറിയെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ഏറ്റവും നന്നായി ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ദീര്‍ഘകാല ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുള്ള ബജറ്റാണ് തയാറാക്കിയിരിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. നിലവിലുള്ള സാഹചര്യത്തില്‍ മോശമല്ലത്ത, ജനങ്ങളെ അധികം ബാധിക്കാത്ത തരത്തില്‍, എന്നാല്‍ മുന്നോട്ട് പോകാന്‍ ഉതകുന്ന ബജറ്റാണെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ ഉള്‍പ്പെടെ സഹകരണം പ്രതീക്ഷിക്കുന്നുവെന്നും ധനമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ തവണ അവതരിപ്പിച്ച ബജറ്റിന്റെ പുതുക്കിയ വേര്‍ഷനാണ് ഇതെന്ന് ധനമന്ത്രി പറഞ്ഞു. നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന പദ്ധതികള്‍ എല്ലാം നന്നായി തന്നെ മുന്നോട്ട് പോകുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ഇന്നാണ് അവതരിപ്പിക്കുന്നത്. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകുമെന്ന് സൂചന.
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ചെലവ് കുറച്ച് വരുമാനം കൂട്ടുകയാണ് സര്‍ക്കാരിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. ധനവരവ് ഉയര്‍ത്താന്‍ നികുതി വര്‍ധനയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെങ്കിലും ജനങ്ങള്‍ക്ക് മേല്‍ അധിക ഭാരം അടിച്ചേല്‍പ്പിക്കില്ലെന്നാണ് പ്രതീക്ഷ. കൊവിഡ് പ്രതിസന്ധിയും കേന്ദ്ര നികുതി വിഹിതം കുറഞ്ഞതും തിരിച്ചടിയായി. മദ്യവിലയും ഇന്ധന വിലയും ഉയര്‍ന്നേക്കു.
കാര്‍ഷിക മേഖലയ്ക്കും ആരോഗ്യ മേഖലയ്ക്കും ബ്ജറ്റില്‍ മുന്‍ഗണന ഉണ്ടാകും. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തില്‍ സര്‍ക്കാരിന് മുന്നോട്ട് പോകാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.


