സംസ്ഥാനത്ത് 29 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടം. കോതമംഗലം കീരംപാറ ഗ്രാമപഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന ആറാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സാന്റി ജോസ് വിജയിച്ചതോടെ എല്‍ഡിഎഫിന് ഭരണം നഷ്ടമായി.
ഇടുക്കി ഇളംദേശം ബ്ലോക്ക് പഞ്ചായത്തിലെ വണ്ണപ്പുറം എല്‍ഡിഎഫ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. തൃശൂര്‍ വടക്കാഞ്ചേരി മുനിസിപ്പല്‍ കൗണ്‍സിലിലെ മിണാലൂര്‍ എല്‍ഡിഎഫ് സീറ്റ് യുഡിഎഫ് അട്ടിമറിച്ചു. തിരുവനന്തപുരം പഴയകുന്നുമ്മേല്‍ പഞ്ചായത്തിലെ മഞ്ഞപ്പാറ എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു.
ആലപ്പുഴ പാണ്ടനാട് പഞ്ചായത്തിലെ വന്മഴി വെസ്റ്റില്‍ ബിജെപിയുടെ സിറ്റിം?ഗ് സീറ്റില്‍ യുഡിഎഫ് വിജയിച്ചു. ഇതോടെ ഭരണം അനിശ്ചിതത്വത്തിലായി. ഇവിടെ BJP-5 LDF-5 UDF-3 എന്നിങ്ങനെയാണ് കക്ഷിനില.
എറണാകുളം കീരംപാറ പഞ്ചായത്തിലെ മുട്ടത്തുക്കണ്ടം -സ്വതന്ത്രന്- യുഡിഎഫ് പിടിച്ചെടുത്തു. സ്വതന്ത്രന്റെ പിന്തുണയില്‍ ഭരിക്കുന്ന എല്‍ഡിഎഫ് ഭരണസമിതി വീണു. ഇപ്പോള്‍ നില- UDF-7 LDF-6
നേരത്തെ UDF-6 LDF-6+1 സ്വതന്ത്രന്. കോഴിക്കോട് കിഴക്കോത്ത് പഞ്ചായത്തിലെ എളേറ്റില്‍, വയനാട് കണിയാമ്പറ്റ പഞ്ചായത്തിലെ ചിത്രമൂല, ആലപ്പുഴ പാലമേല്‍ പഞ്ചായത്തിലെ ആദിക്കാട്ടുകുളങ്ങര എന്നിവിടങ്ങളിലെ എല്‍ഡിഎഫിന്റെ സീറ്റുകളില്‍ യുഡിഎഫ് ജയിച്ചു. ആലപ്പുഴ മുതുകുളം പഞ്ചായത്തിലെ ഹൈസ്ക്കൂള് ബിജെപി സീറ്റില്‍ യുഡിഎഫ് വിജയിച്ചു.
എറണാകുളം വടക്കന്‍ പറവൂര്‍ മുനിസിപ്പല്‍ കൗണ്‍സിലിലെ വാണിയക്കാട് ബിജെപിയുടെ സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തു. ആലപ്പുഴ കാര്‍ത്തികപ്പള്ളി പഞ്ചായത്തിലെ കാര്‍ത്തികപ്പള്ളിയിലെ എല്‍ഡിഎഫ് സീറ്റ് ബിജെപി പിടിച്ചു. ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി. ഇടത് ഭരണം ഇതോടെ വീണു. BJP-5 LDF-4 UDF-3 IND-1
നിലനിര്‍ത്തിയവ:
കൊല്ലം-പേരയം പഞ്ചായത്തിലെ പേരയം ബി- UDF – UDF നിലനിര്‍ത്തി
പൂതക്കുളം പഞ്ചായത്തിലെ കോട്ടുവന്‍കോണം- BJP- BJP നിലനിര്‍ത്തി
ആലപ്പുഴ ഏഴുപുന്ന പഞ്ചായത്തിലെ വാത്തറ- LDF- LDF
4.ഇടുക്കി ശാന്തന്‍പാറ പഞ്ചായത്തിലെ തൊട്ടിക്കാനം- LDF- LDF
5.ഇടുക്കി കരുണാപുരം പഞ്ചായത്തിലെ കുഴിക്കണ്ടം-LDF- LDF നിലനിര്‍ത്തി
കോഴിക്കോട് മണിയൂര്‍ പഞ്ചായത്തിലെ മണിയൂര്‍ നോര്‍ത്ത് -LDF – LDF നിലനിര്‍ത്തി
7.മലപ്പുറം മുനിസിപ്പല്‍ കൗണ്‍സിലിലെ കൈനോട് – LDF- LDF നിലനിര്‍ത്തി
8.കോഴിക്കോട് മേലടി ബ്ലോക്ക് പഞ്ചായത്തിലെ കീഴരിയൂര്‍- LDF-LDF
9.കോഴിക്കോട് തുറയൂര്‍ പഞ്ചായത്തിലെ പയ്യോളി അങ്ങാടി -UDF- UDF
10.പാലക്കാട് കുത്തന്നൂര്‍ പഞ്ചായത്തിലെ പാലത്തറ-UDF UDF
പാലക്കാട് പുതൂര്‍ ഗ്രാമപഞ്ചായത്തിലെ കോളപ്പടി-LDF -LDF


