ഏഴു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് ആറു വർഷം കഠിന തടവും, അറുപതിനായിരം രൂപ പിഴയും. ബാലുശ്ശേരി, പൂനത്ത്, എളേങ്ങൾ വീട്ടിൽ മുഹമ്മദ് ( 49) ആണ് പ്രതികോഴിക്കോട് ബാലുശ്ശേരി പൂനത്ത് എളേങ്ങള്‍ വീട്ടില്‍ മുഹമ്മദിനാ(49)ണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷ വിധിച്ചത്.
2021ൽ ആണ് കേസ് ആസ്പദമായ സംഭവം, ബാലിക വീട്ടിൽ ടീവി കണ്ടിരിക്കവേ വീട്ടിലേക്കു വന്ന പ്രതി കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുക ആയിരുന്നു,ഭയന്ന കുട്ടി ഉടന്‍ തന്നെ വിവരം അച്ഛമ്മയോട് പറയുകയും പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.ബാലുശ്ശേരി പോലീസ് രജിസ്റ്റർ ചെയ്ത കേസ് സർക്കിൾ ഇൻസ്പെക്ടർ എം.കെ സുരേഷ്കുമാറാണ് അന്വേഷിച്ചത്.


