കോണ്‍ഗ്രസ് ന്യൂനപക്ഷ വര്‍ഗീയതയ്ക്കൊപ്പം നില്‍ക്കുന്നുവെന്ന് ആരോപിച്ച് സിപിഎം. ഇത് ഭൂരിപക്ഷ വര്‍ഗീയത ശക്തിപ്പെടുത്തുമെന്നും സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവന് കുറ്റപ്പെടുത്തി. കോണ്‍ഗ്രസിനെ ലീഗ് നയിക്കുന്നതിന് വില നല്‍കേണ്ടിവരും. സ്വന്തം രാഷ്ട്രീയ നിലപാടിനെ ന്യായീകരിക്കാന്‍ പോലും യുഡിഎഫിന് കഴിയുന്നില്ലെന്നും വിചിത്രമായ രാഷ്ട്രീയ കൂട്ടുകെട്ടുകളാണ് ഉള്ളതെന്നും വിജയരാഘവന് ആരോപിച്ചു.