യുഡിഎഫ് വെല്‍ഫയര്‍ പാര്‍ട്ടി സഖ്യമില്ലെന്നത് പച്ചക്കള്ളമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. മുല്ലപ്പള്ളി നുണ ആവര്‍ത്തിക്കുകയാണ്. ജമാഅത്തെ ഇസ്ലാമിക്ക് വേണ്ടി മുല്ലപള്ളി നേരിട്ട് പ്രചാരണത്തിന് ഇറങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ആകാശത്തു നിന്ന് പ്രചാരണം നടത്തുകയാണ്. ജനങ്ങളെ നേരിട്ട് അഭിസംബോധന ചെയ്യാന്‍ മുഖ്യമന്ത്രിക്ക് ഭയമാണ്. ഒരു പോസ്റ്ററില്‍ പോലും മുഖ്യമന്ത്രിയുടെ ചിത്രം ഇല്ല. പ്രചാരണത്തിനിറങ്ങാത്തത് കൊവിഡ് ജാഗ്രത മൂലമാണെന്ന വാദം അപ്രസക്തമാണെന്നും കെ സുരേന്ദ്രന് പറഞ്ഞു.