ചവറയില്‍ ഷിബു ബേബി ജോണ്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകും. ഇത് സംബന്ധിച്ച് ആര്‍എസ്പി തീരുമാനം കൈക്കൊണ്ടു. യു.ഡി.എഫ് ചെയര്മാന് രമേശ് ചെന്നിത്തലയ്ക്ക് ആര്.എസ്.പി. കത്തുനല്‍കി. ജോസ്- ജോസഫ് പക്ഷങ്ങള്‍ അവകാശവാദം ഉന്നയിച്ചതോടെ കുട്ടനാട്ടിലെ സീറ്റ് നിര്‍ണയത്തില്‍ യുഡിഎഫില്‍ ആശയക്കുഴപ്പം.
അതേസമയം പാലാ ആവര്‍ത്തിക്കാതിരിക്കാന്‍ സീറ്റ് ഏറ്റെടുക്കണമെന്നാണ് കോണ്‍ഗ്രസിലെ പൊതുവികാരം. അടുത്ത യുഡിഎഫ് യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.