ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ നിന്ന് പിന്മാറാന് ആലോചനയെന്ന് അഭിലാഷ് ടോമി. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നാണ് പിന്മാറ്റം മത്സരത്തില്‍ പങ്കെടുക്കാന്‍ വേണ്ടത് രണ്ടരക്കോടിയാണ്. ക്രൗഡ് ഫണ്ടിങ്ങിലൂടെ 60 ലക്ഷം കണ്ടൈത്താനായിട്ടുണ്ട്.
ബാക്കി പണം കണ്ടത്താന്‍ ഒരു മാസം കൂടി ശ്രമിക്കും. നടന്നില്ലങ്കില്‍ പണം തിരികെ കൊടുക്കുമെന്ന് അഭിലാഷ് പറഞ്ഞു. ഈ വര്‍ഷം സെപ്റ്റംബറിലാണ് ഗോള്‍ഡന്‍ റേസ്. ഒരു പായ്വഞ്ചിയില് ഒറ്റയ്ക്ക് ലോകം ചുറ്റുന്ന മത്സരമാണിണ്. 2018ല്‍ അഭിലാഷ് ഗോള്‍ഡന്‍ ഗ്ലോബ് റേസ് പൂര്ത്തിയാക്കിയരുന്നു.


