ദില്ലി: പ്രളയകാലത്ത് അമ്മയെയും കുഞ്ഞിനെയും ധീരമായി രക്ഷിച്ച വ്യോമസേനാ വിങ് കമാന്‍ഡര്‍ പ്രശാന്ത് നായര്‍ക്ക് രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള മെഡല്‍. തിരുവനന്തപുരം കാട്ടാക്കട സ്വദേശിയാണ് പ്രശാന്ത് നായര്‍. പ്രളയകാലത്ത് ഗരുഡ് കമാന്‍ഡോകളുടെ ഒരു സംഘം തൃശ്ശൂരില്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയിരുന്നു. നൂറിലേറെപ്പേരെയാണ് പ്രശാന്ത് നായര്‍ മാത്രം അന്ന് എയര്‍ലിഫ്റ്റിംഗ് വഴി രക്ഷപ്പെടുത്തിയത്.
കമാന്‍ഡര്‍ അഭിലാഷ് ടോമിയ്ക്കും സേനാമെഡല്‍ ലഭിച്ചു. കഴിഞ്ഞ സെപ്റ്റംബര്‍ 21നാണ് ഗോള്‍ഡന്‍ ഗ്ലോബ് പായ്ക്കപ്പലോട്ട മത്സരത്തിലെ ഇന്ത്യന്‍ പ്രതീക്ഷയായ മലയാളി സൈനികന് അഭിലാഷ് ടോമി അപകടത്തില്‍ പെട്ടത്. മൂന്നു ദിവസത്തിനുശേഷം തെരച്ചില്‍ സംഘം കണ്ടെത്തുമ്പോള്‍ അവശനായിരുന്നു അഭിലാഷ്. ഇപ്പോള്‍ മുംബെയില്‍ ആയുര്‍വേദ ചികിത്സയിലാണ് അഭിലാഷ്. കുടുംബം, സേന, ഒപ്പം നിന്നവര്‍ക്കെല്ലാം നന്ദി പറയുന്നു അദ്ദേഹം.

