ന്യൂഡല്‍ഹി : തെലങ്കാനയില്‍ കേന്ദ്ര ട്രൈബല്‍ സര്‍വകലാശാല സ്ഥാപിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഗ്ദാനത്തെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ജനറല്‍ സെക്രട്ടറിയുമായ ജയറാം രമേശ്.മോദിക്ക് ഉണരാൻ വരാൻ 9.5 വര്‍ഷം സമയമെടുത്തുവെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. അതേസമയം തെലങ്കാനയുടെ രൂപീകരണത്തോട് അനുബന്ധിച്ചുള്ള ആന്ധ്രപ്രദേശ് പുന:സംഘടന നിയമത്തില്‍ നിലവില്‍ മോദി വാഗ്ദാനം ചെയ്ത ട്രൈബല്‍ സര്‍വകലാശാലയെ കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ടെന്ന് ജയ്റാം രമേശ് പറഞ്ഞു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പൂര്‍ണപരാജയം നേടുമെന്ന തിരിച്ചറിവാകാം മോദിക്ക് 9.5 വര്‍ഷം കഴിഞ്ഞുള്ള നിലവിലെ ബോധോദയത്തിന് കാരണമെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.

