വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ പങ്കില്ലെന്ന് ആരോപണ വിധേയനായ കോണ്‍ഗ്രസ് വാര്‍ഡ് മെമ്പര്‍ ഗോപന്. വാര്‍ഡ് മെമ്പര്‍ എന്ന നിലയ്ക്ക് തന്നെ പലരും പല ആവശ്യങ്ങള്‍ക്കുമായി ബന്ധപ്പെടാറുണ്ട്. ഫ്ളക്സ് ബോര്‍ഡ് അടിച്ച് വയ്ക്കുന്ന കാര്യത്തിന് ഉണ്ണി ബന്ധപ്പെട്ടിരുന്നു. അല്ലാതെ കൊലപാതകവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചിട്ടില്ല. തന്നെ ഡിവൈഎസ്പി ഓഫിസില്‍ നിന്ന് വിളിച്ചിട്ടില്ലെന്നും മൊഴിയെടുക്കണമെന്ന് പറഞ്ഞിട്ടില്ലെന്നും ഗോപന് പറഞ്ഞു. കാണണം സംസാരിക്കണം എന്ന് മാത്രമാണ് പൊലീസ് പറഞ്ഞതെന്നും ഗോപന് കൂട്ടിച്ചേര്‍ത്തു.
താന്‍ ഒളിവിലല്ലെന്നും മാതാവിന് സുഖമില്ലാതെ ആശുപത്രിയിലായതിനാലാണ് ഫോണ്‍ ഓഫ് ആയിരുന്നതെന്നും ഗോപന് പറഞ്ഞു. ഫോണ്‍ രേഖകള്‍ ഹാജരാക്കാനും മൊഴി നല്‍കാനും തയാറാണെന്നും ഗോപന് പറയുന്നു. ഉണ്ണിയും, സനലും നേരത്തെ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകര്‍ ആയിരുന്നുവെന്നും ഇപ്പോള്‍ സജീവമല്ലെന്നും ഗോപന് പറഞ്ഞു.


