ഡല്‍ഹിയില്‍ ആറ് വയസായ മകളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ മലയാളിയായ കുട്ടിയുടെ അച്ഛന്റെ ജാമ്യാപേക്ഷ ഇന്ന് ഡല്‍ഹി ഹൈക്കോടതി പരിഗണിക്കും. കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് കുട്ടിയുടെ പിതാവിനെതിരെ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തതെന്ന് കുട്ടിയുടെ അമ്മ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
ആറു വയസായ മകളോട് അച്ഛന് നടത്തിയ പീഡനത്തിന്റെ വിവരം കുട്ടിയുടെ അമ്മയാണ് വ്യക്തമാക്കിയത്. പരാതി നല്‍കിയിട്ടും പൊലീസ് കാര്യമായി ഇടപെട്ടില്ലെന്നും ആരോപിച്ചു. സാകേത് കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് പീഡനത്തിനിരയായ കുട്ടിയുടെ പിതാവിനെതിരെ കേസെടുത്തത്. ഇതിനിടയില്‍ സാകേത് കോടതിയില്‍ പ്രതി നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി.
ഇതിനെ തുടര്‍ന്നാണ് പ്രതി മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിലേക്ക് നീങ്ങിയത്. അതിനിടെ പ്രതിക്കായി ഡല്‍ഹി പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയെ തേടി കഴിഞ്ഞ ദിവസം ഡല്‍ഹി പൊലീസ് വയനാട്ടില്‍ എത്തിയെന്നാണ് വിവരം. പ്രതി നിലവില്‍ ഒളിവിലാണ്.


