മധ്യപ്രദേശിലെ ഇൻഡോറിൽ വിവിധ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്തതിനെതിരെ മുസ്ലിം പ്രതിനിധികൾ കളക്ടറെ കണ്ടു. 258 ആരാധനാലയങ്ങളിൽ നിന്ന് 437 ഉച്ചഭാഷിണികൾ നീക്കം ചെയ്തു.“ മധ്യപ്രദേശ് സർക്കാർ പുറപ്പെടുവിച്ച ഉത്തരവുകൾക്ക് അനുസൃതമായി , മതപരമായ സ്ഥലങ്ങളിൽ നിന്ന് ശബ്ദം വർധിപ്പിക്കുന്ന ഉപകരണങ്ങൾ നീക്കം ചെയ്യാൻ ശനിയാഴ്ച നടപടി സ്വീകരിച്ചു.
ഇതിനെതിരെ ഇൻഡോറിലെ ഷഹർ ഖാസി, മൊഹമ്മദ് ഇഷ്രത് അലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ജില്ലാ കളക്ടർ ആഷിഷ് സിങ്ങിനെ കണ്ടത്.ക്ഷേത്രങ്ങളും പള്ളികളുമടക്കം ആരാധനാലയങ്ങളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്തു. എന്തുകൊണ്ടാണ് മതപരമായ സ്ഥലങ്ങളിൽ മാത്രം ഉച്ചഭാഷിണിക്ക് നിയന്ത്രണമെന്നും വിവാഹങ്ങളിൽ ഉയർന്ന ശബ്ദത്തിൽ ഡിജെ മ്യൂസിക് പ്ലേ ചെയ്യുന്നത് നിരോധിക്കാത്തത് എന്താണെന്നും അദ്ദേഹം ചോദിച്ചു.സംസ്ഥാന സർക്കാരിൻ്റെ നിർദ്ദേശപ്രകാരമാണ് ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികൾ നീക്കം ചെയ്തതെന്നും എല്ലാവരും നിർദ്ദേശം പാലിക്കണമെന്നും ജില്ലാ മജിസ്ട്രേറ്റ് ആശിഷ് സിംഗ് പറഞ്ഞു.

