ന്യൂഡല്‍ഹി: പാകിസ്താന് ഇന്ത്യന്‍ അതിര്‍ത്തി ലംഘിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ അക്രമിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് പ്രതിരോധ മന്ത്രാലയം.

പിടിയിലായ ഇന്ത്യന്‍ പൈലറ്റിനെ ഉപദ്രവിക്കുക വഴി പാകിസ്താന് നടത്തിയത് ജനീവ കരാന്റെ ലംഘനമാണെന്നും ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
യുദ്ധത്തിനിടെ പിടിയിലാകുന്ന പട്ടാളക്കാര്‍ക്കും തടവുകാര്‍ക്കും സുരക്ഷയും മറ്റ് സൗകര്യങ്ങളും ലഭ്യമാക്കണമെന്നതാണ് അന്താരാഷ്ട്ര തലത്തില്‍
അംഗീകരിക്കപ്പെടുന്ന ജനീവ കണ്‍വെന്‍ഷനിലെ പ്രധാനവ്യവസ്ഥ. ഇതാണ് പാകിസ്താന് ലംഘിച്ചിരിക്കുന്നതെന്ന് പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കി. ജെയ്ഷെ മുഹമ്മദിന് പാകിസ്താന് ഇപ്പോഴും പിന്തുണ നല്കിക്കൊണ്ടിരിക്കുകയാണ്. മസൂദ് അസര്‍ ഉള്‍പ്പടെയുള്ളവരെ സംരക്ഷിക്കുന്നതും പാകിസ്താനാണെന്ന് പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന് വ്യക്തമാക്കി.

