ലഖ്നോ: റായ്ബറേലി സദര്‍ എം.എല്‍.എ അദിതി സിങിനെ അയോഗ്യയാക്കാന് കോണ്‍ഗ്രസിെന്റ നിര്‍ദേശം. കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് ആരാധന മിശ്ര ഉത്തര്‍പ്രദേശ് സ്പീക്കര്‍ ഹൃദയ് നാരായണ്‍ ദിക്ഷിതിനാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയിരിക്കുന്നത്.
പാര്‍ട്ടി വിപ്പ് ലംഘിച്ച് ഒക്ടാബര്‍ രണ്ടിന് നടന്ന പ്രത്യേക നിയസഭാ സമ്മേളനത്തില്‍ അദിതി സിങ് പങ്കെടുത്തതിനെതിരെയാണ് പരാതി. മഹാത്മാ ഗാന്ധിയുടെ 150ാമത് ജന്മദിനത്തില് ചേര്‍ന്ന പ്രത്യേക നിയമസഭ സമ്മേളനം ബഹിഷ്കരിക്കാനായിരുന്നു പാര്‍ട്ടിയുടെ തീരുമാനം. എന്നാല്‍ അദിതി ഈ സമ്മേളനത്തില്‍ പങ്കെടുത്തു.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് എം.എല്‍.എ നടത്തിയതെന്ന് കോണ്‍ഗ്രസ് നേതൃത്വവും അറിയിച്ചു.ഒക്ടോബര്‍ രണ്ടിന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തിയ ലഖ്നോവില്‍ നടന്ന ‘ശാന്തി യാത്ര’യില്‍ നിന്ന് അദിതി വിട്ടു നില്‍ന്നു. തുടര്‍ന്ന് ഒക്ടോബര്‍ 22 മുതല്‍ 24 വരെ നടന്ന പാര്‍ട്ടി പരിശീലന പരിപാടിയിലും അവര്‍ പങ്കെടുത്തില്ല. ഇതേ തുടര്‍ന്ന് കാരണം കാണിക്കല്‍ നോട്ടീസിനും അവര്‍ മറുപടി നല്‍കിയിരുന്നില്ല.ഒക്ടോബര്‍ 16 ന് അവര്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തിയതും വിവാദമായിരുന്നു.
പഞ്ചാബിലെ കോണ്‍ഗ്രസ് എം.എല്‍.എ അംഗത് സിങ്ങിനെയാണ് അദിതി വിവാഹം ചെയ്തിരിക്കുന്നത്. ഈ മാസം 21-നായിരുന്നു വിവാഹം.


