ന്യൂഡൽഹി: പുതുപ്പള്ളി മണ്ഡലത്തിലെ സ്ട്രോങ്ങ് റൂമിൽ സുരക്ഷാ വീഴ്ചയുണ്ടെന്ന ആരോപണവുമായി ചാണ്ടി ഉമ്മൻ. സ്ട്രോങ്ങ് റൂമുകൾക്കടുത്ത് സിസിടിവികളുടെ കുറവുണ്ട്. രണ്ട് മണ്ഡലങ്ങളുടെ കൗണ്ടിങ് ഒറ്റ ഹാളിൽ നടത്തുന്നതിൽ പരാതി നൽകിയിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു.
ഉന്നയിച്ച വിഷയങ്ങളിൽ പരാതി നൽകിയപ്പോൾ പരിഹരിച്ചു. വോട്ടിങ് മെഷീനുകൾ സുരക്ഷിതമായി സൂക്ഷിക്കണം. ഇത് സ്ഥാനാർഥികളെ ബോധ്യപ്പെടുത്തണം.രണ്ട് മണ്ഡലങ്ങളുടെ കൗണ്ടിങ് ഒറ്റ ഹാളിലായതിലും പരാതി നൽകിയിട്ടുണ്ട്. ചൂട് വർധിക്കുമ്പോൾ വോട്ടെണ്ണൽ പ്രതിസന്ധിയാകുമെന്നും ചാണ്ടി ഉമ്മൻ.


